
പൂവാർ: പള്ളം ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ തിരുനാൾ തുടങ്ങി. തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാ. അലക്സ് പീറ്ററിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 5 .30-ന് ജപമാല, ലിറ്റിനി, നൊവേന, സമൂഹ ദിവ്യബലി എന്നിവ നടക്കും.
26-ന് രാത്രി 10-ന് കെ.സി.വൈ.എം വാർഷികവും കലാപരിപാടികൾ ഉണ്ടാവും. 28-രാത്രി 10-ന് ബി.സി.സി വാർഷികവും കലാപരിപാടികളും നടക്കും. 29-രാത്രി 10-നാണ് മതബോധന വാർഷികം. ഒന്നിന് രാത്രി 10-ന് ബൈബിൾ നാടകം. രണ്ടിന് വൈകിട്ട് 5:45-ന് സന്ധ്യാവന്ദനം. റവ.ഫാ. ജോസഫ് പെരേര മുഖ്യ കാർമ്മികനാവും. പുല്ലുവിള ഫെറോനാ വികാരി റവ.ഡോ.യേശുദാസ് വചന പ്രഘോഷണം നടത്തും.
തുടർന്ന് വിശുദ്ധന്റെ ചപ്ര പ്രദക്ഷിണം ഉണ്ടാവും. മൂന്നിന് വൈകിട്ട് 6-ന് പൊന്തിഫിക്കൽ ദിവ്യബലി തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ് ഡോ.ആർ.ക്രിസ്തുദാസ് കാർമ്മികനാവും. തുടർന്ന് തിരുനാൾ കൊടിയിറക്ക് ഇടവക വികാരി റവ. ഫാ.അലക്സ് പീറ്റർ നിർവഹിക്കും. രാത്രി 10-ന് ഇടവകയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടാവും.
Content Highlights: The annual feast of St. Francis Xavier Church in Pallam near Poovar commenced with the flag-hoisting ceremony led by parish vicar Fr. Alex Peter.
Published: 25 Nov 2026, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented