റെയിൽവേ സ്റ്റേഷൻ പുനർനിർമാണം
തൃശ്ശൂർ : റെയിൽവേസ്റ്റേഷനിലെ പുനർനിർമാണത്തിന്റെ ഭാഗമായി രാത്രിയിൽ നടക്കുന്ന പണികൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നാരോപിച്ച് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ(ഡി.ആർ.ഇ.യു.).റെയിൽവേ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളുടെ പരിസരങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിർമാണം അമിതമായ ശബ്ദമലിനീകരണത്തിനിടയാക്കുന്നുവെന്നാണ് ആരോപണം.
ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന റെയിൽവേജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ട് പരിഹരിക്കാൻ രാത്രി 11മുതൽ രാവിലെ ആറുവരെ അമിതശബ്ദം സൃഷ്ടിക്കുന്ന നിർമാണം നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജീവനക്കാർ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെത്തി. കൂടാതെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒപ്പുശേഖരണം നടത്താനും തീരുമാനിച്ചു.
പ്രതിഷേധത്തെത്തുടർന്ന് നിർമാണക്കരാറിന്റെ ചുമതലയുള്ളവരുമായും റെയിൽവേ നിർമാണവകുപ്പ് മേധാവിയുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് കൂടുതൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ജോലി രാത്രി ചെയ്യാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.സംഘടനാപ്രതിനിധികളായ രവികുമാർ, നിക്സൺ ഗുരുവായൂർ, എം.ആർ. സുധീഷ്, വി.എസ്. ജയലാൽ, യു. ദീപു, എം.ബി. അരുൺ തുടങ്ങിയവർ പങ്കെടുത്തു.
Published: 25 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented