എരുമപ്പെട്ടി : വിദ്യാർഥികളുടെ ജീവന് ഭീഷണിയായി എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങിയാണ് പൊളിക്കാനാകാതെ കിടന്നിരുന്നത്.

To advertise here,

ഫിറ്റ്‌നസ് ഇല്ലാത്ത ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റുമേഞ്ഞ ഒരു കെട്ടിടവുമാണ് പൊളിച്ചുമാറ്റിയത്. ഫിറ്റ്‌നസ് ഇല്ലാതെ അപകടഭീഷണിയായി നിൽക്കുന്ന രണ്ട് കെട്ടിടങ്ങൾ ഇനി പൊളിച്ചു മാറ്റാനുണ്ട്. സാങ്കേതിക കാരണങ്ങളാണ് ഈ കെട്ടിടങ്ങൾ പൊളിക്കാനും തടസ്സമാകുന്നത്.

അപകടാവസ്ഥയിലുള്ള ഈ കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ല. എന്നാൽ ചില ക്ലാസുകളിൽ കുട്ടികളും ടീച്ചർ ട്രെയിനികളും ഇരിക്കുന്നത് പതിവാണ്. എത്രയും പെട്ടെന്ന് ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതോടെ സ്‌കൂൾ അങ്കണത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉപകരിക്കും.