കളമശ്ശേരി : അന്താരാഷ്ട്ര തീര ശുചീകരണദിനത്തോടനുബന്ധിച്ച് സ്വച്ഛ്സാഗർ, സുരക്ഷിത് സാഗർ 5.0 കാംപെയ്‌ന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ചിൽ തീര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നേതൃത്വം നൽകുന്ന കാംപെയ്ന്റെ ഭാഗമായി തുടർച്ചയായ അഞ്ചാംവർഷമാണ് തീര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

To advertise here,

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷിരി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാസ് എം.എൽ.എ. മുഖ്യാതിഥിയായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, കൗൺസിലർ ഷൈനി മാത്യു, കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് ഡീൻ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ, പ്രോഗ്രാം കോഡിനേറ്റർ ഡോ. എസ്. വേണു, സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ-ഇൻ-ചാർജ് പ്രൊഫ. ഡോ. പി.എസ്. സുനിൽ, മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് മേധാവി പ്രൊഫ. ഡോ. ടി.പി. സജീവൻ എന്നിവർ പങ്കെടുത്തു.