ചെറുതുരുത്തി : ചെറുതുരുത്തിയിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമുതൽ ഏഴുവരെ മൂന്നിടത്തായി നടന്ന വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപത്താണ് ആദ്യ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചെറുതുരുത്തിയിലേക്ക് വരുകയായിരുന്ന കാറും തൃശ്ശൂർ ഭാഗത്തുനിന്നും ഷൊർണൂരിലേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. തുടർന്നു ഒരു മണിക്കൂറോളം നേരം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയിൽ ചെറുതുരുത്തി സ്കൂൾ പരിസരത്തു വിദ്യാർഥിനിയെ ബൈക്കിടിച്ചു. തുടർന്ന് തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. രാത്രി ഏഴു മണിയോടെ മേലേ വെട്ടിക്കാട്ടിരിയിൽ ബൈക്ക് മറ്റൊരു പിക്കപ്പ് വാഹനത്തിന്റെ പിന്നിൽ ഇടിച്ച് യുവാവിനു പരിക്കേറ്റതാണ് മൂന്നാമത്തേത്.