പാലിശ്ശേരി : കാലവസ്ഥാവ്യതിയാനം കാരണം പുഴയിലെ ജലനിരപ്പ് പ്രവചനാതീതമായ മാറ്റങ്ങൾക്കിടയാകുന്ന സാഹചര്യത്തിൽ പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് പ്രഖ്യാപനത്തിൽ വീണ്ടും ചർച്ച ഉയരുന്നു. 2020 മുതൽ ബജറ്റിൽ ഇടംകണ്ട പദ്ധതിയാണ് തുടർനടപടിയില്ലാതെ പോകുന്നത്. കാലവർഷം ശക്തമാകാതെ വന്നതും ജലനിരപ്പ് പെ​െട്ടന്ന് താഴുന്നതും പുഴയോരങ്ങളിലെ വരൾച്ചാസാധ്യത വർധിപ്പിക്കുന്നുണ്ട്.

To advertise here,

പുഴയുമായി ബന്ധപ്പെട്ടുള്ള പമ്പിങ്ങ്‌ പുഴ മെലിഞ്ഞതോടെ പ്രതിസന്ധിയിലാകും. പ്രതീക്ഷിക്കുന്ന തുലാവർഷവും അനുകൂലമായില്ലങ്കിൽ ജലക്ഷാമം രൂക്ഷമാകും.

വി.ആർ. സുനിൽകുമാർ എം.എൽ.എ. ആയിരിക്കേയാണ് പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതിക്ക്‌ ബജറ്റിൽ ഇടം നൽകിയത്. ഓരോ തവണയും ഫണ്ട് അധികരിക്കുന്നതല്ലാതെ പദ്ധതിയുടെ തുടർ നടപടികളുടെ ഭാഗമായുള്ള സാങ്കേതികനടപടികൾ ഇല്ലാതെ പോകുകയാണ്.

നേരത്തേ കെ. കരുണാകരൻ മാളയെ പ്രതിനിധാനം ചെയ്യുന്ന സമയത്തും പാലിപ്പുഴക്കടവിൽ പാലിശ്ശേരി-മാമ്പ്ര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ, ഈ ശ്രമവും അധികം മുന്നോട്ടുപോയില്ല.

പാലിശ്ശേരിക്കാരുടെ പാലിപ്പുഴക്കടടവിനെയും മാമ്പ്രക്കാരുടെ പാലുപ്പുഴയെയും ബന്ധിപ്പിച്ച് പാലം വേണമെന്നാണ് ഇരുകരകളിലെയും ജനപ്രതിനിധികളായ ശരത് മോഹനനും ബൽക്കിസ് സലാമും ആവശ്യപ്പെടുന്നത്. അതേസമയം, സ്ലൂയിസ് വരുന്നതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.