തൃശ്ശൂർ : മാരകലഹരിക്കെതിരേ സർക്കാരിന്റെ പോരാട്ടത്തിൽ പോലീസിനോടൊപ്പം അണിനിരന്ന് യുവജനപ്പോരാളികളും. തൃശ്ശൂർ ജില്ലാ പോലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ സന്ദേശയാത്രയ്ക്ക് കൊടുങ്കാറ്റിന്റെ ശക്തി പകർന്നെത്തിയത് അയ്യായിരത്തിലേറെ ലഹരിവിരുദ്ധ പോരാളികൾ.
സ്വരാജ് റൗണ്ടിൽ വൈകീട്ട് നാലിനാരംഭിച്ച് നഗരം ചുറ്റിയ യാത്രയിൽ അണിനിരന്നവർ റൗണ്ടിൽ നിറഞ്ഞുനീങ്ങി. തെക്കേഗോപുരനടയിൽനിന്നാരംഭിച്ച സന്ദേശയാത്ര ആഭ്യന്തരമന്ത്രി രമേശ് െചന്നിത്തല തൂഫാൻ പതാക വീശി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പോരാളികളായ വിദ്യാർഥികൾക്കൊപ്പം മന്ത്രിയും റൗണ്ട് ചുറ്റി. തുറന്ന വാഹനത്തിൽ രമേശ് ചെന്നിത്തലയോടൊപ്പം മന്ത്രി ഒ.െജ. ജനീഷ്, രാജൻ െജ. പല്ലൻ എം.എൽ.എ., ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവരുമുണ്ടായിരുന്നു. വൈകീട്ട് പാറമേക്കാവ് പുഷ്പാഞ്ജലി കൺവെൻഷൻ സെൻറിലായിരുന്നു സമാപനസമ്മേളനം.
തൂഫാൻ ജാഗരൺ സന്ദേശയാത്രയിൽ തൃശ്ശൂരിന്റെ സാംസ്‌കാരികപ്രൗഢി വിളിച്ചോതിയ ഘോഷയാത്രയും ഫ്ലോട്ടുകളും ഫ്ളാഷ് മോബും ഉണ്ടായിരുന്നു. ലഹരിക്കെതിരേയുള്ള ഈ വർഷത്തെ ജില്ലയിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തൂഫാൻ ജാഗരൺ യാത്ര.
ജനപ്രതിനിധികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വിവിധ സാംസ്‌കാരികസംഘടനകളിലുള്ളവർ, വിദ്യാർഥികൾ, ജനമൈത്രിസമിതി അംഗങ്ങൾ, റസിഡൻറ്‌സ് അസോസിയേഷൻസ് അംഗങ്ങൾ, മർച്ചൻറ് അസോസിയേഷൻ അംഗങ്ങൾ, ടാക്സി ഡ്രൈവർമാർ, ആശ വർക്കേഴ്സ്, കുടുംബശ്രീ, നിർഭയ വൊളന്റിയേഴ്സ്, എസ്.പി.സി.-എൻ.സി.സി. കേഡറ്റ്സ്, സ്‌കൗട്ട് കേഡറ്റ്സ് തുടങ്ങിയവരാണ് തൂഫാൻ ജാഗരൺ സന്ദേശയാത്രയിൽ പങ്കെടുത്തത്.
ലഹരിമാഫിയയ്ക്കെതിരേ ജാഗ്രത
തൃശ്ശൂർ : ലഹരിമാഫിയകളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനായി സ്‌കൂളുകൾക്കു ചുറ്റുമുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശ്ശൂർ ജില്ലാ പോലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരൺ സന്ദേശയാത്ര ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മയക്കുമരുന്നുലോബിയുടെ കണ്ണുകളാണ് സ്‌കൂളുകളിലും കോളേജുകളിലും ചുറ്റുമുള്ളത്. ഇത് തടയാൻ തൂഫാൻ ഐസ് എന്ന പുതിയ പരിപാടി ആസൂത്രണം ചെയ്യുകയാണ്.
സ്‌കൂളുകളിൽ സി.സി.ടി.വി. നിരീക്ഷണസംവിധാനം ഏർപ്പെടുത്തുന്നതാണ് പദ്ധതി. ഇതിന്റെ നിരീക്ഷണസംവിധാനം പോലീസ് സ്റ്റേഷനിലായിരിക്കും. വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇനി പോലീസിന്റെ ലക്ഷ്യം തൂഫാന്റെ അടിവേരറക്കുക എന്നതാണ്. അതിനായി വാർഡുതല ജാഗ്രതാസമിതിയുണ്ടാക്കും.
ലഹരിയുടെ പിടിയിലെത്തുംമുന്നേ കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണു കൂടുതൽ സാധിക്കുക. ലഹരിമാഫിയയുടെ വേരറുക്കുംവരെ ഒരു ദാക്ഷിണ്യവുമില്ലാതെ പോലീസ് മുന്നോട്ടുപോകും. നൂറുദിവസംകൊണ്ട് കേരളത്തിലെ ലഹരിവ്യാപനം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ തൂഫാൻ അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ.െജ. ജനീഷ് അധ്യക്ഷനായി. രാജൻ െജ. പല്ലൻ എം.എൽ.എ., മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Published: 25 Sept 2026, 03:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented