ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളിലൊന്നായ എൻവിഡിയയുടെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങൾ രാജിവെച്ച് സഹസ്ഥാപകൻ ജെൻസൻ ഹുവാങ്. രാജി ഉടൻതന്നെ പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചു. നിലവിലെ മറ്റ് ചുമതലകളിലും അവർ തുടരും.

To advertise here,

വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് 63-കാരനായ ഹുവാങ് സ്ഥാനമൊഴിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതിൽ ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന സ്ത്രീയുമായുള്ള ബന്ധം വലിയ വിവാദമായിമാറി. ആരോപണങ്ങൾ കമ്പനിയുടെ നേതൃത്വത്തെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ചർച്ചകൾക്കും വഴിവെച്ചു. ജെൻസെൻ ഹുവാങിന്റെ കീഴുദ്യോഗസ്ഥയും എൻവിഡിയ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റുമായ കിംബർലി പവലുമായും ഹുവാങിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് പിന്നാലെയാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം.

Read More@ എൻവിഡിയയെ മാഡിസൻ നയിക്കുമോ? ഹുവാങ് പുറത്തായാൽ പകരം ആര്?

രാജി പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് പ്രീമാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ ഓഹരി മൂല്യം പത്ത് ശതമാനത്തോളം ഇടിഞ്ഞു. ഈ ആഴ്ച മാത്രം കമ്പനിയുടെ വിപണിമൂല്യത്തിൽ ഏകദേശം 600 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. കമ്പനിയുടെ 3.6 ശതമാനത്തോളം ഓഹരികൾ ഇപ്പോഴും ഹുവാങിന്റെ ഉടമസ്ഥതയിലുണ്ട്.
Read More @ ഹുവാങ്ങിന്റെ സി.ഇ.ഒ. സ്ഥാനം തെറിക്കുമോ? എൻവിഡിയ തലപ്പത്തേക്ക് വരാൻ സാധ്യതയുള്ള 6 പേർ