ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ സേവനങ്ങൾ ലഭ്യമാക്കാൻ പങ്കാളിത്തം വിപുലീകരിച്ച് ഗൂഗിളും അഡോബിയും. തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ഫീച്ചറുകൾ പരസ്പരം കൈമാറാൻ ലഭ്യമിടുന്നതാണ് സഹകരണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് പിഡിഎഫ് അടക്കം ഉപയോഗിച്ച് ദൈനംദിന ജോലികൾ ചെയ്യുന്നതിന് പല ആപ്പുകൾ ഉപയോഗിക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകുമെന്ന് വിലയിരുത്തപ്പെടുന്നു. അഡോബ് മാക്‌സ് 2026-ൽ പ്രഖ്യാപിച്ച കരാറാണിത്.

To advertise here,

ജിമെയിലിലേക്കും ഗൂഗിൾ ഡ്രൈവിലേക്കും അഡോബ് അക്രോബാറ്റ് എത്തും

പിഡിഎഫ് ഫൈലുകൾ കൈകാര്യം ചെയ്യുന്നത് ഇനി ഉപയോക്താക്കൾക്ക് ഏറെ എളുപ്പമാകും. ഗൂഗിൾ ഡ്രൈവിലോ ജിമെയിലിലോ ഒരു പിഡിഎഫ് തുറക്കുമ്പോൾ പ്രിവ്യൂവിൽ തന്നെ പെട്ടെന്ന് എഡിറ്റ് ചെയ്യാൻ 'Edit with' എന്ന ഓപ്ഷൻ ലഭ്യമാകും. റെസ്യുമുകൾ, റിപ്പോർട്ടുകൾ, കരാറുകൾ എന്നിവ ഡൗൺലോഡ് ചെയ്യാതെ തന്നെ നേരിട്ട് ബ്രൗസറിൽ നിന്ന് എഡിറ്റ് ചെയ്യാം.

ഗൂഗിൾ അതിന്റെ സ്മാർട്ട് ജെമിനി AI മോഡലുകളും അക്രോബാറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ പിഡിഎഫുമായി ചാറ്റ് ചെയ്യാനും, രേഖകളിൽ നിന്ന് പ്രധാന വിവരങ്ങൾ ശേഖരിക്കാനും, അവതരണങ്ങളും റിപ്പോർട്ടുകളും എളുപ്പത്തിൽ തയ്യാറാക്കാനും ഇനി സാധിക്കും.

ഗൂഗിൾ സെർച്ചിലും ജെമിനിയിലും അഡോബി ടൂളുകൾ

ജെമിനി, ജെമിനി എന്റർപ്രൈസ്, ഗൂഗിൾ സെർച്ചിലെ AI മോഡ് എന്നിവ ഉൾപ്പെടെയുള്ള ഗൂഗിളിന്റെ പ്ലാറ്റ്ഫോമുകളിലേക്ക് അഡോബി അതിന്റെ ജനപ്രിയ ക്രിയേറ്റീവ് ടൂളുകൾ കൊണ്ടുവരും. ബിസിനസ്സ് ഉപയോക്താക്കൾക്കായി ജെമിനൈ എന്റർപ്രൈസിനുള്ളിലെ 'CX Enterprise Coworker' എന്ന പുതിയ AI ഏജന്റ്, മാർക്കറ്റിങ് കാമ്പെയ്നുകൾ കൈകാര്യം ചെയ്യാനും രേഖകൾ എഡിറ്റ് ചെയ്യാനും ഗ്രാഫിക്‌സ് ഡിസൈൻ ചെയ്യാനും ഒരു ഒറ്റ ചാറ്റ് വിൻഡോയിലൂടെ ഉപയോക്താക്കളെ സഹായിക്കും.

ഗൂഗിളിന്റെ സെർച്ച് AI മോഡിലും അഡോബി ടൂളുകൾ വരുമെങ്കിലും, ഉപയോക്താക്കൾക്ക് അവിടെ അവ എങ്ങനെ ആക്സസ് ചെയ്യാൻ കഴിയും എന്നതിന്റെ കൃത്യമായ വിവരങ്ങൾ കമ്പനികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഫോട്ടോഷോപ്പിലും പ്രീമിയറിലും ഗൂഗിൾ AI മോഡലുകൾ

ക്രിയേറ്റീവ് രംഗത്ത് ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജ്, വീഡിയോ AI മോഡലുകൾ അഡോബിന്റെ ആപ്പുകളിലേക്ക് സമന്വയിപ്പിക്കും. ഫോട്ടോഷോപ്പ്, പ്രീമിയർ, അഡോബി എക്‌സ്പ്രസ്, ഫയർഫ്‌ളൈ തുടങ്ങിയ ജനപ്രിയ ടൂളുകളിൽ ഇനി ഗൂഗിളിന്റെ ജെമിനി ഒമ്‌നി, വിയോ, നാനോ ബനാന മോഡലുകൾ ഉണ്ടായിരിക്കും. ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ നിർമ്മിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഉപയോക്താക്കൾക്ക് ഈ മോഡലുകൾ ഉപയോഗിക്കാനാകും.

കൂടാതെ, ഫോട്ടോഷോപ്പിനായി കസ്റ്റമൈസ് ചെയ്ത ഒരു ഇമേജ് മോഡലിൽ അഡോബിയും ഗൂഗിൾ ഡീപ്മൈൻഡും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ആപ്പിലേക്ക് റിയൽ-ടൈം എഡിറ്റിങ് എത്തിക്കുക എന്നതാണ് ഈ പ്രോജക്റ്റ് ലക്ഷ്യമിടുന്നത്. ഒരു പ്രോംപ്റ്റ് ടൈപ്പ് ചെയ്ത് AI അത് പ്രോസസ്സ് ചെയ്യുന്നതിനായി കാത്തിരിക്കുന്നതിന് പകരം, എഡിറ്റർമാർക്ക് മാറ്റങ്ങളും ഒന്നിലധികം വേരിയേഷനുകളും ഏതാണ്ട് തൽക്ഷണം തന്നെ കാണാൻ സാധിക്കും. ഈ ഫീച്ചർ ഇപ്പോഴും ടെസ്റ്റിങ് ഘട്ടത്തിലാണ്, ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.