ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ടൂളായ വിയോ-3 (Veo 3) ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാകും. ആഴ്ചകള്‍ക്ക് മുമ്പ് ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി ഈ വീഡിയോ ജനറേഷന് ടൂള്‍ പരിചയപ്പെടുത്തിയത്. ജെമിനി എഐയുടെ 'പ്രോ' സബ്സ്ക്രിപ്ഷന് എടുത്തവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച് വീഡിയോ നിര്‍മിക്കാനാവുക. ശബ്ദത്തോടുകൂടി എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് വിയോ 3 വഴി നിര്‍മിക്കാനാവുക.
വിയോ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന ആകര്‍ഷകമായ സിനിമാറ്റിക് വീഡിയോകളില്‍ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന സംഭാഷണങ്ങള്‍, സൗണ്ട് ഇഫക്ടുകള്‍, പശ്ചാത്തല സംഗീതം എന്നിവയും നിര്‍മിക്കാനാവും
വിയോ 3യില്‍ നിര്‍മിക്കുന്ന എല്ലാ വീഡിയോകളിലും വാട്ടര്‍മാര്‍ക്ക് പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം അദൃശ്യമായ സിന്ത്ഐഡി വാട്ടര്‍മാര്‍ക്കും വീഡിയോയില്‍ ഉണ്ടാവും (SynthID). വീഡിയോകള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് മനസിലാക്കാന്‍ ഇതുവഴി സാധിക്കും.
എഐ മോഡലിന്റെ ദുരുപയോഗം തടയാനും സുരക്ഷിതമാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഗൂഗിള്‍ വിയോ 3 ഇന്ത്യയില്‍ എത്തുന്നത് ഇപ്പോഴാണെങ്കിലും വിയോ 3യുടെ എപിഐ ഉപയോഗിച്ചുള്ള തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ നിര്‍മിച്ച എഐ വീഡിയോകള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Content Highlights: Google`s Gemini Pro subscribers in India can now create 8-second AI videos with Veo-3
Published: 04 Jul 2025, 12:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented