പുറത്തിറങ്ങാനിരിക്കുന്ന ഓപ്പൺ വേൾഡ് ആക്ഷൻ-അഡ്വഞ്ചർ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 അഥവാ ജിടിഎ 6 പഴയ എക്സ്ബോക്സ് വൺ കൺസോളുകളിലും ലഭിക്കും. നവംബർ 19-ന് ഗെയിം ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി മൈക്രോസോഫ്റ്റും റോക്ക്സ്റ്റാർ ഗെയിംസും ചേർന്നാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

To advertise here,

ജിടിഎ 6 പഴയ Xbox One, Xbox One S, and Xbox One X കൺസോളുകളിൽ ലഭിക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഇത് Xbox Series X|S, PlayStation 5, PS5 Pro എന്നിവയിൽമാത്രം ലഭ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇതോടെ പഴയ എക്സ്ബോക്സ് വൺ ഉപയോക്താക്കൾക്ക് പുതിയ കൺസോളിലേക്ക് മാറാതെ തന്നെ ജിടിഎ 6 ആസ്വദിക്കാനാവും. ഇതിനകം തന്നെ മൈക്രോസോഫ്റ്റ് സ്റ്റോറിന്റെ ചരിത്രത്തിൽ ഏറ്റവും അധികം പ്രീ ഓർഡർ ചെയ്യപ്പെട്ട ടൈറ്റിലാണ് ജിടിഎ 6.

ജിടിഎ 6 എക്സ്ബോക്സ് ക്ലൗഡ് കംപ്യൂട്ടിങ്ങിൽ, പ്രവർത്തനം എങ്ങനെ?

പഴയ കൺസോളുകളിൽ പ്രവർത്തിപ്പിക്കുന്നതിനായി ക്ലൗഡ് ഗെയിമിങ് സൗകര്യമൊരുക്കിയാണ് ജിടിഎ 6 എക്സ്ബോക്സ് വൺ ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ലഭ്യമാക്കുന്നത്. അതായത് ഗെയിം കൺസോളിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാനാവില്ല. Xbox Cloud Gaming വഴി ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യുന്നതാണ്. എക്സ്ബോക്സിന്റെ സീരീസ് എസ് ഗ്രാഫിക്സ് സെറ്റിങ്സിലാണ് ഗെയിമിന്റെ ക്ലൗഡ് വേർഷനും പ്രവർത്തിക്കുന്നത്. എന്തായാലും ഗെയിമിന്റെ റെസ്പോൺസീവ്നെസും വിഷ്വൽ സ്റ്റെബിലിറ്റിയും ഗെയിമറുടെ ഇന്റർനെറ്റ് വേഗതയെയും ഇന്റർനെറ്റ് സ്റ്റെബിലിറ്റിയെയും ആശ്രയിച്ചിരിക്കുമെന്ന് റോക്ക്സ്റ്റാർ ഗെയിംസ് വ്യക്തമാക്കി.

എക്സ്ബോക്സിൽ എങ്ങനെ ജിടിഎ 6 ഗെയിം കളിക്കാം?

നവംബർ 11-ന് അവതരിപ്പിച്ച പുതിയ മാറ്റത്തിന്റെ ഫലമായി, ഉപയോക്താക്കൾ പണം നൽകി വാങ്ങുന്ന ടൈറ്റിലുകൾ സ്ട്രീം ചെയ്യാൻ പ്രത്യേകം ഗെയിം പാസ് അൾട്ടിമേറ്റ് സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അതിനാൽ എക്സ്ബോക്സ് ഉപയോക്താക്കൾ മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ജിടിഎ 6-ന്റെ ക്ലൗഡ് സ്ട്രീമിങ് റൈറ്റ് പണം കൊടുത്ത് വാങ്ങണം. ചില വിപണികളിൽ പ്രത്യേകം ക്ലൗഡ് പ്ലേ ടൈം ബ്ലോക്കുകൾ നേരിട്ട് വാങ്ങിയും ഗെയിം ആസ്വദിക്കാം. ഇന്ത്യയിൽ ജിടിഎ 6-ന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 5,999 രൂപയും അൾട്ടിമേറ്റ് പതിപ്പിന് 7,499 രൂപയുമാണ് വില.