നമ്മുടെ ചിന്തയെ മികച്ചതാക്കാൻ നിർമിതബുദ്ധി സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ. എ.ഐ. ടൂളുകൾ ഉപയോഗിക്കണം. നമ്മുടെ കഴിവിനെ മികച്ചതാക്കാൻ മാത്രം എ.ഐ.യെ ഉപയോഗിക്കുക. ബേസിക് സയൻസിലുള്ള അറിവും വിശകലന കഴിവും ഉള്ളവർക്കേ എൻജിനിയറിങ് മേഖലയിൽ ശോഭിക്കാൻ കഴിയൂ. പ്രത്യേകിച്ചും മാത്തമാറ്റിക്, ഫിസിക്സ് എന്നിവയിൽ നല്ല പ്രാവിണ്യം വേണം. എന്നാൽ, എൻ.ഇ.പി. (ദേശീയ വിദ്യാഭ്യാസ നയം) വന്നതോടെ ആർക്കുവേണമെങ്കിലും വരാം എന്നതാണ്.

To advertise here,

പേ പാക്കേജ് നോക്കിയാണ് ബ്രാഞ്ച് എടുക്കുന്നത്. രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവരും ഇതാണ് പറയുന്നത്. ഇതൊരുതെറ്റായ തീരുമാനമാണ്. വിദ്യാർഥികളെ അവർക്ക് ഇഷ്ടമില്ലാത്ത മേഖലയിലേക്ക് തള്ളിവിടുന്ന രക്ഷിതാക്കൾക്കാണ് ആദ്യം കൗൺസലിങ് കൊടുക്കേണ്ടത്. പ്ലസ് ടു കഴിഞ്ഞ് ഏത് വിഷയം പഠിക്കുന്ന കുട്ടിയാണെങ്കിലും എ.ഐ. ലോകത്ത് സ്‌കിൽ നേടി വളരണം. രാജ്യത്തിന്റെ പുരോഗതിക്ക് കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ കോർ ബ്രാഞ്ചുകളാണ് ആവശ്യം. ദേശീയ സ്ഥാപനങ്ങളിൽ ബ്രാഞ്ചിനേക്കാൾ സ്ഥാപനത്തിന്റെ മികവിനാണ് പ്രാധാന്യം നൽകേണ്ടത്. അക്കാദമിക്-ഇൻഡസ്ട്രി ബന്ധം ശക്തമാക്കണം-അദ്ദേഹം പറഞ്ഞു.