കോഴിക്കോട്: അര്‍ജന്റീന ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ സംഭാവനയാണ് അവരുടെ ഫുട്‌ബോള്‍ താരങ്ങള്‍. ഡീഗോ മാറഡോണ, ലയണല്‍ മെസ്സി എന്നീ ഇതിഹാസ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആദരമായി രണ്ട് ഗാനങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എം.സി. വസിഷ്ഠും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനി സിലു ഫാത്തിമയും ചേര്‍ന്നാണ് ഗാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

To advertise here,

പ്രൊഫ. എം.സി. വസിഷ്ഠിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചത് സിലു ഫാത്തിമയാണ്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കാണ് ലോകകപ്പിന്റെ സമയത്ത് ഈ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത്.