
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധ മാർച്ച്. ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയത്തിൽ ഇന്ത്യ സഖ്യ എം.പി.മാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തുവരെയാണ് മാർച്ച്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാണ് ആവശ്യം.
കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. മാർച്ചിന്റെ ഏകോപനവും സുരക്ഷയും നിരീക്ഷിക്കുന്ന ഡൽഹി പോലീസ് ഡി.സി.പി. സചിൻ ശർമ ബോഡിക്യാം ധരിച്ച് നേരിട്ട് രംഗത്തുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: INDIA bloc MPs are marching from Parliament to the Election Commission headquarters., Protesters are demanding the resignation of Chief Election Commissioner Gyanesh Kumar., Delhi Police deployed over 3,000 personnel with tight security and body-worn cameras.
Published: 06 Oct 2026, 11:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented