ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് എസിപി വിവേക് ഭഗത്, സ്വതന്ത്രവനിതാമാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തുന്നതിന്റെയും മോശമായി പെരുമാറുന്നതിന്റെയും എഐ നിർമിത ചിത്രം തയ്യാറാക്കി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഹരിയാണ സ്വദേശിയായ നദീം അഹമ്മദ് എന്ന 24-കാരനാണ് അറസ്റ്റിലായത്.
ഡൽഹി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ, ചിത്രം പ്രചരിപ്പിക്കപ്പെട്ട അക്കൗണ്ടിന് ‘ന്യൂസ് ആയിന’ എന്നുപേരുള്ള യുട്യൂബ് ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഈ ചാനലിന്റെ നടത്തിപ്പുകാരനായ നദീമിനെ അറസ്റ്റ് ചെയ്തത്.
ഈ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നദീമിനെ കസ്റ്റഡിയിൽ എടുത്തതായും ഡൽഹി പോലീസിനെ മോശമായി ചിത്രീകരിക്കുന്ന എഐ ചിത്രങ്ങൾ തയ്യാറാക്കിയതായി ഇയാൾ സമ്മതിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സമാധാനം തകർക്കാനും അരാജകത്വം വ്യാപിപ്പിക്കാനും ഉന്നമിട്ടാണ് ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഒക്ടോബർ മൂന്നാം തീയതി ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വിവേക് ഭഗത്, ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു മാധ്യമപ്രവർത്തക ആരോപണം ഉന്നയിച്ചിരുന്നത്.
Content Highlights: A 24-year-old man named Nadeem Ahmed was arrested by Delhi Police., He created and circulated a fake AI-generated image showing an ACP sexually harassing a female journalist., The accused operated a YouTube channel named News Aina., Police stated the image was meant to spread anarchy and damage the police force's reputation.
Published: 06 Oct 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented