നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ. ഫൈനലിൽ ചൈനയുടെ സിയീ ബാവോയ്ക്കെതിരേ ഏകപക്ഷീയമായിരുന്നു (5-0) ലവ്ലിനയുടെ വിജയം. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വർണ നേട്ടം.
ഇതോടെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലിന മാറി. 2014-ൽ എം.സി. മേരി കോമാണ് ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്. ലവ്ലിനയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ലവ്ലിന, സെമിഫൈനലിൽ കസാഖ്സ്താന്റെ ലോക ചാമ്പ്യൻ നതാലിയ ബോഗ്ദാനോവയെ 3-2 എന്ന സ്കോറിനാണ് കീഴടക്കിയാണ് ഫൈനലിൽ കടന്നത്. ഇതോടെ തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സർ എന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കിയിരുന്നു.
Content Highlights: Lovlina Borgohain won the gold medal in the 75kg women's boxing at the Asian Games., She defeated China's Li Qian (listed as Siyi Bao in context) with a 5-0 score in the final., The victory coincided with her 29th birthday., She became the second Indian woman boxer to win an Asian Games gold after M.C. Mary Kom in 2014.
Published: 02 Oct 2026, 11:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented