രാജ്യത്തെ ടെലികോം-ഡിജിറ്റല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ജിയോ പ്ലാറ്റ്ഫോംസിന്റെ പബ്ലിക് ഇഷ്യൂ വിപണിയില്‍ നിക്ഷേപ തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒക്ടോബര്‍ 30 നുമുമ്പ് നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

37,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്കെത്തുന്നു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒ.യാകും ജിയോ പ്ലാറ്റ്ഫോംസിന്റേത്. ദസറയോടനുബന്ധിച്ച് ഒക്ടോബർ 21-ന് സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിസ്റ്റിങ് ഉൾപ്പെടെയുള്ള എല്ലാ ഐ.പി.ഒ. നടപടികളും ഒക്ടോബർ 30-ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (ആർ.ജെ.ഐ.എൽ.) കടം മുൻകൂട്ടി തിരിച്ചടയ്ക്കാനാകും ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ഉപയോഗിക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൽനിന്ന് 20 വർഷത്തിനിടെ പൊതുവിപണിയിലെത്തുന്ന ആദ്യ ഐ.പി.ഒ.യാണിത്.
ഐപിഒ ഘടന
| ഇഷ്യൂ തുക | ₹37,700 കോടി ($4 ബില്യൺ) |
| പ്രതീക്ഷിക്കുന്ന ഓഹരി വില (Price Band) | ഒരു ഓഹരിക്ക് ₹1,150 - ₹1,220 |
| പുതിയ ഓഹരികളുടെ എണ്ണം | 27 കോടി |
| ഇഷ്യൂവിന് ശേഷമുള്ള ഇക്വിറ്റി വിഹിതം | ആകെ ഇക്വിറ്റി ക്യാപിറ്റലിന്റെ 2.9% |
| ഓഫർ സ്വഭാവം | പുതിയ ഓഹരി വിൽപ്പന (OFS ഇല്ല) |
സമയക്രമം
-
ജനുവരി, ജൂൺ മാസങ്ങളിൽ ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചു.
-
സെബിയുടെ അംഗീകാരം: ഓഗസ്റ്റ് 28.
-
പ്രോസ്‌പെക്ടസ് (ആർ.എച്ച്.പി.) സമർപ്പണം: ഒക്ടോബർ 12-നുശേഷം പ്രതീക്ഷിക്കുന്നു.
-
ആങ്കർ ബുക്ക് തുറക്കൽ: ഒക്ടോബർ 19.
-
പൊതു സബ്‌സ്‌ക്രിപ്ഷൻ: ഒക്ടോബർ 21 മുതൽ ഒക്ടോബർ 23 വരെ.
-
ഓഹരി അനുവദിക്കൽ: ഒക്ടോബർ 26.
-
ലിസ്റ്റിങ്: ഒക്ടോബർ 28.
ഐ.പി.ഒ.യുടെ പ്രാധാന്യം
-
മൂല്യത്തിൽ മുന്നിൽ: 2024-ൽ നടന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,859 കോടിയുടെ ഐ.പി.ഒ. റെക്കോഡിനെയും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ 22,562 കോടിയുടെ ഇഷ്യൂവിനെയും മറികടന്ന് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യാകും.
-
റിലയൻസ് ഗ്രൂപ്പിന്റെ നാഴികക്കല്ല്: 2006-ൽ റിലയൻസ് പെട്രോളിയം ലിസ്റ്റ് ചെയ്തതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ റിലയൻസ് ഗ്രൂപ്പിൽനിന്നുള്ള ആദ്യ പബ്ലിക് ഇഷ്യൂവാണിത്.
പണവിനിയോഗം
-
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ 27,500 കോടി രൂപയോളം വരുന്ന കടം മുൻകൂട്ടി തിരിച്ചടയ്ക്കാനാകും തുക വിനിയോഗിക്കുക.
-
ബാക്കി തുക കമ്പനിയുടെ മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കും.
-
ജിയോ പ്ലാറ്റ്‌ഫോംസ് അനുബന്ധ സ്ഥാപനമായ ജിയോ ഇൻഫോകോം ലിമിറ്റഡിലേക്ക് ഇക്വിറ്റി ഓഹരികൾ, കൺവേർട്ടിബിൾ/നോൺ-കൺവേർട്ടിബിൾ പ്രെഫറൻസ് ഓഹരികൾ, ഡിബഞ്ചറുകൾ, വായ്പ എന്നിവ വഴി ഫണ്ട് കൈമാറും.
നിലവിലെ ഓഹരി ഉടമസ്ഥത
വിവിധ സ്ഥാപനങ്ങൾക്കും മറ്റ് വൻകിട നിക്ഷേപകർക്കും കൂടി ജിയോ പ്ലാറ്റ്‌ഫോംസിൽ 30.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
-
ജാധു ഹോൾഡിങ്‌സ്: 9.98%
-
ഗൂഗിൾ ഇന്റർനാഷണൽ: 7.73%
-
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.)
-
സിൽവർ ലേക്കും അനുബന്ധ സ്ഥാപനങ്ങളും
-
വിസ്റ്റ ഇക്വിറ്റിയും അനുബന്ധ സ്ഥാപനങ്ങളും
-
ജനറൽ അറ്റ്‌ലാന്റിക്
-
കെ.കെ.ആർ. പിന്തുണയുള്ള സ്ഥാപനങ്ങൾ
-
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എ.ഡി.ഐ.എ.) നിക്ഷേപ സ്ഥാപനങ്ങൾ
രാജ്യത്തെ ടെലികോം-ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ജിയോ പ്ലാറ്റ്ഫോംസിന്റെ പബ്ലിക് ഇഷ്യൂ വിപണിയിൽ നിക്ഷേപ തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒക്ടോബർ 30 നുമുമ്പ് നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Jio Platforms aims to raise Rs 37,700 crore through its initial public offering, making it India's largest IPO., Public subscription is expected to open on October 21, 2026, with listing by October 28., Funds will be primarily utilized to prepay the debt of subsidiary Reliance Jio Infocomm Limited., First public issue from the Reliance Industries group in two decades since 2006.
Published: 06 Oct 2026, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented