നഗോയ: ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിൽ ബോക്സിങ് റിങ്ങിൽ തിളങ്ങി ഇന്ത്യ. മൂന്ന് സ്വർണം നേടിയതിന് പിന്നാലെ ഗുസ്തിയിലും ഇന്ത്യ സ്വർണം നേടി. ഇന്ത്യയുടെ ആകെ സ്വർണം പതിനഞ്ചായി മാറി,

To advertise here,

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ സ്വർണ മെഡൽ സ്വന്തമാക്കി. ഇതിഹാസതാരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് ലവ്‌ലിന. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയും സ്വർണം നേടി.

ബോക്സിങ് പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പംഗലും സ്വർണം നേടി. പിന്നാലെ ഗുസ്തിയിലും ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിസാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്. 10-9 എന്ന സ്കോറിന് വിജയിച്ചു. അബ്ദുൾ മജീദി കുദിയെവിനെയാണ് തോൽപ്പിച്ചത്.