
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി. യൂത്ത് ടെസ്റ്റിന്റെ ഭാഗമായി ഇന്ത്യ അണ്ടർ-19 ടീമും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമും തമ്മിലുള്ള പരിശീലന മത്സരത്തിനിടെയാണ് ബോംബ് ഭീഷണിയുടെ സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ബോംബ് ഭീഷണി. തുടർന്ന് പോലീസും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫയർഫോഴ്‌സും സ്‌റ്റേഡിയത്തിൽ പരിശോധന നടത്തി.
ഒക്ടോബർ നാല് മുതൽ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് എയിൽ ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടർ-19 ചതുർദിന മത്സരം നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 11.15-ഓടെയാണ് ഇ-മെയിൽ സന്ദേശം ശ്രദ്ധയിൽപെടുന്നത്. തുടർന്ന് സ്‌റ്റേഡിയത്തിൽ നിന്ന് ഇരുടീമുകളേയും സുരക്ഷിതമായി മാറ്റി.
നവംബർ 21-ന് സ്‌റ്റേഡിയത്തിൽ നടക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്കും ബോംബ് ഭീഷണിയുണ്ട്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ഗുജറാത്ത് പോലീസും സൈബർ സെല്ലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlights: Narendra Modi Stadium in Ahmedabad received a bomb threat via email during India-Australia U19 match., Both teams were safely evacuated, and bomb squad conducted searches., The threat also mentioned Diljit Dosanjh's upcoming musical concert on November 21., Gujarat Police and Cyber Cell launched an investigation to trace the source of the fake email.
Published: 08 Oct 2026, 03:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented