ന്യൂഡൽഹി: ഫെഡറേഷൻ ഇന്റർനാഷണൽ ഓട്ടോമൊബൈലിന്റെ (എഫ്.ഐ.എ.) റൈസിങ് സ്റ്റാർസ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ജമ്മുകശ്മീരിലെ 11-കാരി അതീഖ മീർ. 2026ൽ ജൂനിയർ വിഭാഗത്തിൽ ലോകമെമ്പാടുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒൻപത് െ്രെഡവർമാരിൽ ഒരാളാണ് ഇന്ത്യൻ റേസിങ് പ്രതിഭയായ അതീഖ മിർ.

To advertise here,

12-14 പ്രായപരിധിയിലുള്ള ജൂനിയർ വിഭാഗത്തിൽനിന്നുള്ള ഏക ഇന്ത്യക്കാരിയാണ് അതീഖ മീർ. 2018ലാണ് എഫ്.ഐ.എ. 'ഗേൾസ് ഓൺ ട്രാക്ക്' പ്രോഗ്രാം ആരംഭിച്ചത്. ചാമ്പ്യൻസ് ഓഫ് ദി ഫ്യൂച്ചർ അക്കാദമി ചാമ്പ്യൻഷിപ്പിലെയും എഫ്.ഐ.എ. കാർട്ടിങ് ലോകചാമ്പ്യൻഷിപ്പിലെയും മികച്ച പ്രകടനങ്ങളാണ് അതീഖയെ നേട്ടത്തിലേക്കെത്തിച്ചത്. ഇറ്റലിയിലെ ക്രെമോണ സർക്യൂട്ടിൽ മൂന്നുദിവസത്തെ പരിശീലനക്യാമ്പിൽ ഇവർ പങ്കെടുക്കും.

എഫ്1 അക്കാദമിയുടെ പിന്തുണലഭിക്കുന്ന ആദ്യ ഇന്ത്യൻ െ്രെഡവറായ അതീഖ, നിലവിൽ 'ചാമ്പ്യൻസ് ഓഫ് ദി ഫ്യൂച്ചർ അക്കാദമി' പരമ്പരയുടെ അവസാനറൗണ്ടിൽ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.