മസ്‌ക്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ. സെമിഫൈനലിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു സെമി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ യു.എ.ഇ.യെ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഇതിഹാസതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് (160) ഇന്ത്യൻ ജയം അനായാസമാക്കിയത്. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടെത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു.
അഫ്ഗാനെതിരേ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളും ജയിച്ചാണ് അഫ്ഗാൻ സെമിയിൽ കടന്നത്.
Content Highlights: Afghanistan U19 vs India U19, Semi Final
Published: 12 Nov 2026, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented