ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ബി.ജെ.പിയിൽ അംഗത്വമെടുത്തു. തമിഴ്‌നാടിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി.രവി, സംസ്ഥാന പ്രസിഡന്റ് എല്‍.മുരുഗന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിവരാമകൃഷ്ണൻ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

To advertise here,

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ശിവരാമകൃഷ്ണന്‍ പാര്‍ട്ടിയിലെത്തിയത്. 17-ാം വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലെഗ്‌സ്പിന്നറായ ശിവരാമകൃഷ്ണന്റെ പേരില്‍ 15 ഏകദിന വിക്കറ്റുകളുമുണ്ട്. 

ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് ക്രിക്കറ്റ് കമന്ററി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി ശിവരാമകൃഷ്ണന്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Content Highlights: Former Indian cricketer Laxman Sivaramakrishnan joins BJP