നഗോയ: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തിൽ മഹേശ്വരി ചൗഹാൻ, പരീനാസ് ധാലിവാൾ, റൈസ ധില്ലൻ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. മൂന്ന് ദിവസം നീണ്ടുനിന്ന യോഗ്യതാ റൗണ്ടുകൾക്കൊടുവിൽ 331 പോയിന്റോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ ചൈന 357 പോയിന്റോടെ സ്വർണവും കസാഖിസ്താൻ 336 പോയിന്റോടെ വെള്ളി മെഡലും നേടി.
വ്യക്തിഗത പ്രകടനത്തിൽ, പരീനാസ് ധാലിവാളും റൈസ ധില്ലനും 111 പോയിന്റുകൾ വീതം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ മഹേശ്വരി ചൗഹാൻ 109 പോയിന്റുകൾ നേടി. യോഗ്യതാ റൗണ്ടിൽ റൈസ എട്ടാം സ്ഥാനത്തും പരീനാസ് ഒൻപതാം സ്ഥാനത്തും ഫിനിഷ് ചെയ്ത് വനിതാ സ്‌കീറ്റ് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി ഉയർന്നു. ഷൂട്ടിങ് റെയ്ഞ്ചിൽ നിന്ന് മാത്രം നാല് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Indian women's skeet team won bronze at the Aichi-Nagoya Asian Games 2026., Team scored 331 points through Maheshwari Chauhan, Parinaaz Dhaliwal, and Raiza Dhillon., China won gold and Kazakhstan secured silver in the skeet team event., Parinaaz Dhaliwal and Raiza Dhillon also qualified for the individual finals., India's total medal tally at the 2026 Asian Games reached eight.
Published: 23 Sept 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented