ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യാക്കാരനെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർ പ്രദേശ് സ്വദേശി സൂരജ് യാദവ് ആണ് മരിച്ചത്.

To advertise here,

കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. ഇവരുൾപ്പെടെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് തീപ്പിടിച്ച കപ്പലിൽനിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഇന്ത്യക്കാരന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തി.

കരീബിയൻ രാഷ്ട്രമായ ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ 'കേപ്പ് ദാവോ'  എന്ന ബൾക്ക് കാരിയറാണ്  ഈ കപ്പലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി പട്ടികപ്പെടുത്തിയ കപ്പലുകളുടെ കൂട്ടത്തിൽ ഈ കപ്പൽ ഉൾപ്പെട്ടിരുന്നില്ല. 

അമേരിക്കയ്ക്ക് ഹൂതികളുടെ മുന്നറിയിപ്പ്

സൗദി അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിലെ ബാബ് അൽ മന്ദേബ് പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പുണ്ട്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി അറേബ്യ മാറ്റിവെച്ചു. രാജ്യത്തേയ്ക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 23-നാണ് സൗദി ദേശീയദിനം ആഘോഷിക്കുന്നത്.