നഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. ആറാം സീരീസിൽ 98 പോയിന്റുകൾ നേടിയാണ് മനു മികച്ച തിരിച്ചുവരവ് നടത്തിയത്.

To advertise here,

എന്നാൽ ഇന്ത്യ സ്വർണമെഡൽ ഉറപ്പിച്ചിരുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ തിരിച്ചടി നേരിട്ടതോടെ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല.

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി ജയ് മീന ചരിത്രം കുറിച്ചു. ആവേശകരമായ മത്സരത്തിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പരാജയപ്പെടുത്തിയാണ് ജയ് മീന സെമിഫൈനലിൽ പ്രവേശിച്ചത്.

തീപാറുന്ന പോരാട്ടത്തിൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എന്ന സ്‌കോറിനായിരുന്നു ജയ് മീനയുടെ വിജയം. സെമിഫൈനലിൽ എത്തിയതോടെ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലായി ഇത് മാറി.