നഗോയ: ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ അമ്പെയ്ത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമുകൾ. ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ലോക റെക്കോർഡിനൊപ്പം എത്തുന്ന പ്രകടനം കാഴ്ചവെക്കുകയും സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

To advertise here,

പ്രീക്വാർട്ടറിൽ മംഗോളിയയേയും ക്വാർട്ടർ ഫൈനലിൽ കസാഖിസ്താനെയുമാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്. പുരുഷ അമ്പെയ്ത്ത് ടീമും സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. പ്രീക്വാർട്ടറിൽ യുഎഇയെയും ക്വാർട്ടറിൽ ഭൂട്ടാനെയുമാണ് പുരുഷ ടീം തോൽപ്പിച്ചത്.

സ്‌ക്വാഷിൽ ഇന്ത്യ രണ്ട് സ്വർണ മെഡലുകൾ ലക്ഷ്യമിടുന്നു. പുരുഷ, വനിതാ സിംഗിൾസ് ഫൈനലുകളിൽ യഥാക്രമം അഭയ് സിങ്ങും അനാഹത് സിങ്ങും മത്സരിക്കുന്നു. ഇരുവരും ഇതിനകം തന്നെ ഇന്ത്യക്ക് രണ്ട് വെള്ളി മെഡലുകൾ ഉറപ്പാക്കിയിട്ടുണ്ട്.

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ക്വാളിഫിക്കേഷനിൽ മനു ഭാക്കർ, ഈഷാ സിംഗ്, രാഹി സർനോബത് എന്നിവർ മത്സരരംഗത്തുണ്ട്. 10 മീറ്റർ പിസ്റ്റളിലെ തിരിച്ചടിക്ക് ശേഷം 25 മീറ്റർ വിഭാഗത്തിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാണ് മനു ഭാക്കർ ശ്രമിക്കുന്നത്. ആദ്യ മൂന്ന് സീരീസുകൾ പൂർത്തിയായപ്പോൾ 287 പോയിന്റോടെ മനു അഞ്ചാം സ്ഥാനത്താണ്. കൂടാതെ, പുരുഷന്മാരുടെ ട്രാപ്പ് യോഗ്യതാ മത്സരങ്ങളിൽ അഹ്വർ റിസ്വി, കൈനാൻ ചെനായ്, ശപഥ് ഭാരദ്വാജ് എന്നിവരും വനിതാ വിഭാഗത്തിൽ മനീഷ കീർ, ആഷിമ അഹ്ലാവത്, നീരു എന്നിവരും പങ്കെടുത്തു.