നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യക്ക് വെള്ളി. തജിന്ദർ പാൽ സിങ്ങാണ് വെള്ളി നേടിയത്. തജിന്ദർ 20.64 മീറ്റർ എറിഞ്ഞാണ് രണ്ടാമതെത്തിയത്. ഇറാന്റെ മുഹമ്മദ്രസ്സ ടയെബിസെ സ്വർണവും സൗദി അറേബ്യയുടെ മുഹമ്മദ് ടൊളു വെങ്കലവും നേടി. തജിന്ദറിന്റെ തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ആദ്യശ്രമം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് തജിന്ദർപാൽ സിങ് മുന്നേറിയത്. ആദ്യശ്രമത്തിൽ 20.06 മീറ്ററും രണ്ടാം ശ്രമത്തിൽ 20.26 മീറ്ററും എറിഞ്ഞു. അതോടെ ഇന്ത്യൻ താരം രണ്ടാമതെത്തി. രണ്ടാം ശ്രമത്തിൽ 20.81 മീറ്റർ ദൂരം കണ്ടെത്തിയ ഇറാന്റെ മുഹമ്മദ്രസ്സ ടയെബിസെ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, മൂന്നാം ശ്രമത്തിൽ സൗദി താരം മുഹമ്മദ് ടൊളു മുന്നേറി. താരം 20.48 മീറ്ററോടെ തജിന്ദറിനെ മറികടന്നു.
പിന്നീട് തജിന്ദർ ശക്തമായി തിരിച്ചുവന്നു. അഞ്ചാം ശ്രമത്തിൽ 20.64 മീറ്ററോടെ വീണ്ടും രണ്ടാമതെത്തി. പിന്നീട് സൗദി താരത്തിന് തജിന്ദറിനെ മറികടക്കാനായില്ല. അതോടെ ഇന്ത്യൻ താരം വെള്ളി സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ താരത്തിന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്. 2018, 2022 വർഷങ്ങളിലും താരം മെഡൽ നേടിയിരുന്നു.
Content Highlights: Tajinderpal Singh secured the silver medal in the men's shot put event
Published: 26 Sept 2026, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented