നഗോയ: 2026 ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ നേട്ടത്തോടെ തുടക്കം. പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യയുടെ സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ കഴിഞ്ഞ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിലാക്കി.

To advertise here,

വിദർശ വിനോദിന് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ ടീമിന് വെള്ളി.