
കുടുംബാംഗങ്ങളോടൊപ്പം 27-ാം ജന്മദിനം ആഘോഷിച്ച് സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ. അർജുന് ആശംസ നേർന്ന് സഹോദരി സാറാ തെണ്ടുൽക്കർ മനോഹരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അർജുനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് സാറ ആശംസ നേർന്നത്.
'എനിക്ക് ഓർമയുള്ള കാലം മുതൽ എന്നെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഏക വ്യക്തിക്ക് ജന്മദിനാശംസകൾ. എന്നിട്ടും അവൻ തന്നെയാണ് എന്റെ പ്രിയപ്പെട്ട വ്യക്തി. നിനക്ക് എത്ര വയസ്സായാലും, നീ എപ്പോഴും എന്റെ കുഞ്ഞനുജനായിരിക്കും. ഞാൻ എപ്പോഴും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ. നീ വളരുന്നത് കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. നിന്റെ അച്ചടക്കത്തിലും കഠിനാധ്വാനത്തിലും ഞാൻ അഭിമാനിക്കുന്നു. ജന്മദിനാശംസകൾ അർജുൻ! നിനക്ക് അറിയുന്നതിനേക്കാൾ ഉപരിയായി ഞാൻ നിന്നെ സ്‌നേഹിക്കുന്നു'-സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അർജുൻ സാറയുടെ തോളിൽ തല ചായ്ച്ച് ഇരിക്കുന്ന കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ഈ കുറിപ്പിനൊപ്പമുണ്ട്.
സച്ചിനും മകന് ആശംസ നേർന്ന് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അർജുന്റെ മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് സച്ചിൻ ആശംസ നേർന്നത്. 'നിന്റെ ഈ വളർച്ച എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. ഇതുപോലെ തന്നെ തുടരുക. ജന്മദിനാശംസകൾ അർജുൻ'-എന്നാണ് സച്ചിൻ കുറിച്ചത്.
Content Highlights: Arjun Tendulkar celebrated his 27th birthday with family., Sister Sara Tendulkar shared a heartfelt birthday note and childhood photos on Instagram., Father Sachin Tendulkar also posted a special wish featuring Arjun's mehndi ceremony photo.
Published: 26 Sept 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented