അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാകപ്പിൽ നിർണായക പോരാട്ടത്തിന് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎഇയാണ് എതിരാളികൾ. ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിലെത്താം.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്താൻ ഗ്രൂപ്പിൽ നിന്ന് സെമി ടിക്കറ്റെടുത്തു. നിലവിൽ ഇന്ത്യ രണ്ടാമതും യുഎഇ മൂന്നാമതുമാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുടീമുകൾക്കും ഓരോ ജയവും തോൽവിയുമാണുള്ളത്. യുഎഇ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ നേപ്പാളിനെ കീഴടക്കി.
ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടെത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു. ആര്യവീർ സെവാഗ്, അൻവയ് ദ്രാവിഡ്, ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവരാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ താരങ്ങൾ.
Content Highlights: ACC Men's U19 Asia Cup 2026
Published: 10 Nov 2026, 10:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented