
രാജ്‌കോട്ട്: രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെ തോൽപ്പിച്ച് ഇന്ത്യയുടെ അണ്ടർ-19 ടീം. 342 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയൻ ടീം 238 റൺസിന് എല്ലാവരും പുറത്തായി. 103 റൺസിന്റെ വമ്പൻ വിജയം ഇന്ത്യൻ യുവനിര സ്വന്തമാക്കുകയും ചെയ്തു.
ആദ്യ ഏകദിനത്തിലേതുപോലെ രണ്ടാം ഏകദിനത്തിലും വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് ബാറ്റിങ്ങിൽ തിളങ്ങി. എന്നാൽ ദ്രാവിഡിന്റെ മകൻ അൻവയ് ഒമ്പത് റൺസെടുത്ത് പുറത്തായി. 48 പന്തിൽ ഒമ്പത് ഫോറിന്റെ സഹായത്തോടെ 47 റൺസാണ് ഓപ്പണറായ ആര്യവീർ നേടിയത്. യഷ്ബർദ്ധൻ ചൗഹാൻ 122 റൺസ് അടിച്ചപ്പോൾ വികെ വിനീത് 87 റൺസ് നേടി.
അച്ഛന്റെ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ബാറ്റിങ് പ്രകടനമാണ് ആര്യവീർ കാഴ്ച്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി പക്വതയാർന്ന ബാറ്റിങ്ങിലൂടെ ആര്യവീർ അടിത്തറ പാകുകയായിരുന്നു. ക്യാപ്റ്റൻ ലക്ഷ്യ റൈചന്ദനിക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ആര്യവീർ ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നീട് രണ്ടാം വിക്കറ്റിൽ വിനീതിനൊപ്പം ചേർന്ന് അമ്പതിൽ അധികം റൺസ് കൂട്ടിച്ചേർത്തു. എന്നാൽ കന്നി അർദ്ധ സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ വെച്ച് റൺഔട്ടിലൂടെ പുറത്താകുകയായിരുന്നു.
Content Highlights: Aaryavir Sehwag scored a patient 47 runs off the bat against Australia U19 in Rajkot., Unlike his aggressive father Virender, Aaryavir displayed solid composure and technique., He was unfortunately run out three runs short of his maiden Youth ODI half-century., Yashbardhan Singh Chauhan scored a brilliant century (122) as India posted 341 runs.
Published: 21 Sept 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented