അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആര്യവീർ സെവാഗ്, അൻവയ് ദ്രാവിഡ്, ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവരാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ താരങ്ങൾ.
ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടെത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ആര്യവീർ സെവാഗും ലക്ഷ്യ റെയ്ചന്ദാനിയും ചേർന്നൊരുക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 52 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. 63 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റൺസാണ് ലക്ഷ്യ നേടിയത്.
പാകിസ്താൻ യുഎഇയെയാണ് കീഴടക്കിയത്. യുഎഇ ഉയർത്തിയ 225 റൺസ് ലക്ഷ്യം 37.3 ഓവറിൽ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. ഇന്ന് ജയിക്കുന്നവർ ഗ്രൂപ്പിൽ തലപ്പത്തെത്തും.
Content Highlights: India U19 vs Pakistan U19, ACC Men's U19 Asia Cup 2026
Published: 08 Nov 2026, 10:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented