കഴിഞ്ഞ ജൂണിലാണ് പാക് പേസ് ബൗളർ മുഹമ്മദ് ആമിർ ബ്രിട്ടീഷ് പൗരത്വം നേടിയത്. ഇതോടെ 2027-ൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ അദ്ദേഹത്തെ ഏതെങ്കിലും ടീമിലെടുക്കുന്നത് കൂടുതൽ സങ്കീർണമാകും. ഇതുവരെ ആഭ്യന്തര താരമായി കളിച്ച ആമിറിന് ഇനി വിദേശ കളിക്കാരനായി മാത്രമേ പിഎസ്എല്ലിൽ കളിക്കാനാകൂ. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിസ്ഡന്റെ 'ദി സ്‌കൂപ്പ് എക്‌സ്റ്റെൻഡഡ്' എന്ന പരിപാടിയിൽ ആമിർ.
തന്റെ മുൻഗണന പാകിസ്താൻ സൂപ്പർ ലീഗിനാണെന്നും ഐപിഎൽ സാധ്യതയെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ആമിർ വ്യക്തമാക്തി. നിലവിൽ ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായതിനാൽ പാകിസ്താൻ കളിക്കാർക്ക് ഐപിഎൽ കളിക്കാൻ അനുവാദമില്ല. എന്നാൽ ഐപിഎല്ലിന്റെ നിയമം അനുസിച്ച് ബ്രീട്ടീഷ് പൗരനായ ആമിർ ഇപ്പോൾ കളിക്കാൻ യോഗ്യനാണ്.
2026-ൽ വൈറ്റാലിറ്റി ബ്ലാസ്റ്റിനായി നോട്ടിങ്ഹാംഷെയറുമായി ഒപ്പുവെച്ചതിനെ തുടർന്നാണ് ആമിറിന് ബ്രിട്ടീഷ് പൗരത്വം കിട്ടിയത്. ഇതോടെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ആഭ്യന്തര താരമായി കളിക്കാനുള്ള അവസരം ലഭിച്ചു. ദി ഹണ്ട്രഡ് ടൂർണമെന്റിൽ പരിക്കേറ്റ ഡേവിഡ് പെയ്‌ന് പകരം ട്രെന്റ് റോക്കറ്റ്‌സ് ടീമിലും ആമിറിന് ഇടം കിട്ടി.
എന്നാൽ പിഎസ്എല്ലിൽ ആമിറിന് കാര്യങ്ങൾ എളുപ്പമാകില്ല. ആമിറിനെ ടീമിലെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസിക്ക് തങ്ങളുടെ വിദേശ കളിക്കാരുടെ സ്ലോട്ടിൽ നിന്ന് ഒരാളെ മാറ്റിനിർത്തേണ്ടി വരും. കഴിഞ്ഞ സീസണിൽ 5.4 കോടി രൂപയ്ക്ക് ആമിർ റാവൽപിണ്ടി ടീമിലായിരുന്നു കളിച്ചിരുന്നത്. പിഎസ്എൽ നിയമപ്രകാരം ടീമുകൾക്ക് നിശ്ചിത എണ്ണം കളിക്കാരെ നിലനിർത്താനുള്ള അവസരമുണ്ട്. എന്നാൽ ആമിർ ഇനി വിദേശ കളിക്കാരുടെ കൂട്ടത്തിൽ പെടുന്നതിനാൽ നിലവിലെ കരാർ പ്രകാരം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
2024 ട്വന്റി 20 ലോകകപ്പിനുശേഷം ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിമരിച്ചിരുന്നു. 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ട്വന്റി 20കളുമാണ് താരം കരിയറിൽ കളിച്ചത്.
Content Highlights: Mohammad Amir has officially gained British citizenship., Amir is currently playing for Trent Rockets as a domestic player in The Hundred., Eligibility for IPL is now technically possible, though Amir remains undecided., Amir has confirmed his participation in the 2027 PSL as an overseas player., ECB has validated Amir's status as a domestic player following legal verification.
Published: 05 Aug 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented