
ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ സെഞ്ചുറി നേടുന്നതിന് മുമ്പ് യുവരാജ് സിങ്ങ് തനിക്ക് മെസ്സേജ് അയച്ചിരുന്നതായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. പന്ത് തന്റെ പരിധിയിലല്ലെങ്കിൽ ക്രീസിൽ പിടിച്ചുനിൽക്കാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും യുവരാജ് ആവശ്യപ്പെട്ടിരുന്നുവെന്ന് അഭിഷേക് വ്യക്തമാക്കി. സെഞ്ചുറി നേടി റെക്കോഡ് സ്വന്തമാക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ മത്സരത്തിൽ എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ഒരു മെസ്സേജ് മാത്രമാണ് എനിക്ക് ലഭിച്ചത്. പ്രത്യേകിച്ചും ഈ സാഹചര്യങ്ങളിൽ, പന്ത് എന്റെ സ്ലോട്ടിൽ അല്ലെങ്കിൽ ഒന്നോ രണ്ടോ സിംഗിൾസ് എടുക്കാം. ഞാൻ കൂടുതൽ സമയം ക്രീസിൽ നിൽക്കണമെന്നാണ് സർ എപ്പോഴും ആഗ്രഹിക്കുന്നത്. ടീമിന് അത്തരമൊരു തുടക്കം നൽകിയാൽ നമ്മൾ ജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.'-അഭിഷേക് വ്യക്തമാക്കി.
26 കാരനായ താരം അഫ്ഗാനിസ്താനെതിരെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു പരമ്പരയാണ് കളിച്ചത്. 82, 39, 108 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകൾ. മൂന്ന് കളികളിലും അഭിഷേക് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഫാസ്റ്റ് ബൗളർമാരെയും സ്പിന്നർമാരെയും ഒരുപോലെ പ്രഹരിച്ച അദ്ദേഹം യാതൊരുവിധ ദൗർബല്യവും പ്രകടിപ്പിച്ചില്ല.
Content Highlights: Abhishek Sharma hit a record 30-ball T20I century against Afghanistan., Broke the record for the fastest T20I century by a Full Member Nation player., Credited his mentor Yuvraj Singh for tactical advice before the final match., Scored 229 runs across the three-match series, recovering from a lean patch., India won the final T20I by 127 runs after bowling out Afghanistan for 94.
Published: 18 Sept 2026, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented