ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ നവംബര്‍ മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍. പാകിസ്താന്റെ സിദ്ര അമീനാണ് മികച്ച വനിതാതാരം.
അവസാന റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ തന്നെ ആദില്‍ റഷീദ്, പാകിസ്താന്റെ ഷഹീന്‍ അഫ്രീദി എന്നിവരാണ് ബട്‌ലര്‍ക്ക് എതിരാളികളായി ഉണ്ടായത്.
നവംബറില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. ട്വന്റി 20 ലോകകപ്പിലെ ബട്‌ലറുടെ പ്രകടനം ടീമിന് കരുത്തുപകര്‍ന്നിരുന്നു. ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനലില്‍ താരം വെറും 49 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്തിരുന്നു. പിന്നാലെ ടീമിന് കിരീടം സമ്മാനിക്കാനും ബട്‌ലര്‍ക്ക് സാധിച്ചു. പുരസ്‌കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് ബട്‌ലര്‍ പ്രതികരിച്ചു.
മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം നേടിയ അമീന്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ 277 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 176 റണ്‍സാണ് ടോപ് സ്‌കോര്‍. ആദ്യ ഏകദിനത്തിലാണ് ഈ സ്‌കോര്‍ പിറന്നത്. രണ്ടാം ഏകദിനത്തില്‍ അമീന്‍ 93 പന്തുകളില്‍ നിന്ന് 91 റണ്‍സും നേടിയിരുന്നു.
Content Highlights: icc player of the month,jos buttler, jos buttler player of the month, icc, sidra ameen, cricket news
Published: 12 Dec 2022, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented