ദുബായ്: പോയവര്‍ഷത്തെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. സഹതാരം ട്രാവിസ് ഹെഡ്, ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരുടെ ശക്തമായ മത്സരം മറികടന്നാണ് ഖവാജ മികച്ച ടെസ്റ്റ് താരമായത്.

To advertise here,

2023-ല്‍ കളിച്ച 13 ടെസ്റ്റില്‍ നിന്ന് 1210 റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം. പോയവര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിട്ട ഏക താരവും ഖവാജയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നാല് കളികളില്‍ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമടക്കം 333 റണ്‍സടിക്കാനും ഖവാജയ്ക്കായി.