ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം (സര് ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി) ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സിന്. കമ്മിന്‍സിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കിയത്.
ഇന്ത്യയില്‍ വെച്ച് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്താണ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തകര്‍ത്തായിരുന്നു ഓസീസിന്റെ കിരീടനേട്ടം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കാനും താരത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 24 മത്സരങ്ങളില്‍ നിന്നായി 422 റണ്‍സും 59 വിക്കറ്റുമാണ് കമ്മിന്‍സിന്റെ സമ്പാദ്യം.
Content Highlights: australian captain pat cummins named icc cricketer of the year
Published: 25 Jan 2024, 08:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented