ദുബായ്: രാജ്യാന്തര ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനായ വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷമാര്‍ ജോസഫിന് 2024 ജനുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ വിന്‍ഡീസ് താരം കൂടിയാണ് ഷമാര്‍.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഷമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വനിതാ വിഭാഗത്തില്‍ അയര്‍ലന്‍ഡിന്റെ ആമി ഹണ്ടറിനാണ് പുരസ്‌കാരം.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച ഷമാര്‍, രാജ്യാന്തര ക്രിക്കറ്റില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു.
എന്നാല്‍ ഗാബയിലെ രണ്ടാം ടെസ്റ്റിലായിരുന്നു ഷമാര്‍ കൊടുങ്കാറ്റായത്. രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഷമാര്‍ വിന്‍ഡീസിന് എട്ടു റണ്‍സിന്റെ ജയവും 27 വര്‍ഷത്തിനു ശേഷം ഓസീസ് മണ്ണില്‍ വിന്‍ഡീസിന്റെ ആദ്യ ടെസ്റ്റ് ജയവും സമ്മാനിച്ചു. ഗാബ ടെസ്റ്റിലെയും പരമ്പരയിലെയും താരവും ഷമാര്‍ തന്നെയായിരുന്നു.
Content Highlights: shamar joseph wins icc player of the month awards
Published: 13 Feb 2024, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented