ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യുടെ 2023 ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദി മന്ത്'  പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സും വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍റൗണ്ട് താരം ദീപ്തി ശര്‍മയുമാണ്  പുരസ്‌കാരാര്‍ഹര്‍. 

To advertise here,

സഹതാരം ജെമീമ റോഡ്രിഗസ്, സിംബാബ്‌വെയുടെ 41 വയസ്സുള്ള സ്പിന്‍ ബൗളര്‍ പ്രിഷ്യസ് മാരംഗെ എന്നിവരാണ് ദീപ്തി ശര്‍മയ്‌ക്കൊപ്പമുണ്ടായിരുന്ന പേരുകള്‍. ദീപ്തി ശര്‍മയ്ക്ക് ഇതാദ്യമാണ് ഐ.സി.സി.യുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ലഭിക്കുന്നത്. ഡിസംബറില്‍ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായതാണ് ദീപ്തി ശര്‍മയെ പുരസ്‌കാരാര്‍ഹയാക്കിയത്. രണ്ട് ടെസ്റ്റുകളിലായി 165 റണ്‍സും 11 വിക്കറ്റും നേടിയിരുന്നു. 

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പാറ്റ് കമ്മിന്‍സിനെ പുരസ്‌കാരാര്‍ഹനാക്കിയത്.