ന്യൂഡല്‍ഹി: ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ് - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന് റോയല്‍സിലെത്തും. ലേലത്തിനുമുന്പ് എല്ലാ ടീമുകളും തങ്ങളുടെ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ഈ കരാര്‍ ഔദ്യോഗികമാക്കുമെന്നാണ് കരുതുന്നത്. എം.എസ്. ധോനിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്.
സഞ്ജു സാംസണ് 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളിൽ പങ്കാളിയുമാണ്. ജഡേജയും കറനും ചേരുന്നതോടെ രാജസ്ഥാന് കൂടുതല്‍ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം തുല്യമാണെങ്കിലും, 2.4 കോടി രൂപയ്ക്കാണ് കറന് റോയല്‍സിലെത്തുന്നത്. കഴിഞ്ഞതവണ 18 കോടി രൂപയ്ക്ക് രാജസ്ഥാന് നിലനിര്‍ത്തിയ താരമാണ് സഞ്ജു.
സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ഉള്‍ക്കൊള്ളാന്‍ റോയല്‍സിന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍, കറന്റെ കരാര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇപ്പോള്‍ ബിസിസിഐ അനുമതി നല്കി.
Content Highlights: Sanju Samson Moves to CSK, Jadeja and Curran Head to Royals
Published: 15 Nov 2025, 10:12 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented