ചെന്നൈ: മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ മുഖ്യപരിശീലകനായി നിയമിച്ച് ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സ്. ദീർഘകാലം ചെന്നൈ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന സ്റ്റീഫൻ ഫ്‌ളെമിങ്ങിന് പകരക്കാരനായാണ് സഹീറെത്തുന്നത്. ജൂലായിലാണ് ഫ്‌ളെമിങ് 18 വർഷമായി തുടരുന്ന പരിശീലകസ്ഥാനം ഒഴിഞ്ഞത്.
നേരത്തെ രാഹുൽ ദ്രാവിഡ്, മൈക്ക് ഹസി, ഒയിൻ മോർഗൻ എന്നിവരുടെ പേരുകളെല്ലാം പരിശീലക സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇതിനിടയിലാണ് അപ്രതീക്ഷിതമായി സഹീറിന്റെ നിയമനം വന്നത്.
എം.എസ്. ധോനി, ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ഉടമ രൂപ ഗുരുനാഥ് എന്നിവർ ചേർന്ന നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നാണ് വിവരം.
ഒരു ഐപിഎൽ ടീമിന്റെ മുഖ്യ പരിശീലകനായി സഹീറിന്റെ ആദ്യ ദൗത്യമാണിത്. 2017-ൽ ഇന്ത്യയുടെ ബൗളിങ്് കൺസൾട്ടന്റായി പ്രവർത്തിച്ച അദ്ദേഹം, പിന്നീട് മുംബൈ ഇന്ത്യൻസിനൊപ്പം ക്രിക്കറ്റ് ഓപ്പറേഷൻസ്, മെന്ററിങ് റോളുകളിൽ വർഷങ്ങളോളം പ്രവർത്തിച്ചു. മുഖ്യ പരിശീലകൻ മഹേല ജയവർധനയ്ക്കൊപ്പം ടീമിലെ ബൗളർമാരുമായും യുവതാരങ്ങളുമായും അദ്ദേഹം നിരന്തരം പ്രവർത്തിച്ചിട്ടുണ്ട്.
2025 ഐപിഎൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽ.എസ്.ജി) മെന്ററായും സഹീർ പ്രവർത്തിച്ചു. ബൗളിങ് വിഭാഗത്തിന് കരുത്ത് പകരുന്നതോടൊപ്പം പരിശീലനത്തിലും കളിക്കാരുടെ മാനേജ്‌മെന്റിലും സഹീർ സജീവമായി പങ്കെടുത്തു.
'ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഞാൻ കളിക്കളത്തിൽ സിഎസ്‌കെയെ നേരിട്ടിട്ടുണ്ട്, ആ മത്സരങ്ങളെല്ലാം ഞാൻ ഏറെ ആസ്വദിച്ചിട്ടുമുണ്ട്,' സ്‌പോർട്‌സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സഹീർ പറഞ്ഞു.
2009-ലാണ് സ്റ്റീഫൻ ഫ്‌ളെമിങ് സിഎസ്‌കെയുടെ പരിശീലകനായെത്തുന്നത്. അതിന് ഒരു വർഷം മുമ്പ് ചെന്നൈയുടെ താരമയിരുന്നു. ഫ്‌ളെമിങ് കോച്ചായിരുന്ന കാലയളവിൽ ചെന്നൈ അഞ്ച് തവണ ഐപിഎൽ കിരീടവും നേടി. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാണ് ഫ്‌ളെമിങ്. കഴിഞ്ഞ ജൂലായിയിലാണ് പുതിയ റോൾ ഏറ്റെടുത്തത്.
Content Highlights: Zaheer Khan appointed as the head coach of Chennai Super Kings (CSK)., He replaces Stephen Fleming, who left the role after 17 years., Zaheer reunites with former captain MS Dhoni., This is Zaheer Khan's first stint as an IPL head coach.
Published: 21 Sept 2026, 08:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented