പട്‌ന: ക്രിക്കറ്റ് താരങ്ങളായ ആകാശ് ദീപ്, മുകേഷ് കുമാർ എന്നിവരെ ഡിഎസ്പി(ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്)മാരായി നിയമിക്കാനുള്ള നടപടികൾ ബിഹാർ സർക്കാർ ആരംഭിച്ചു. പൊതുഭരണ വകുപ്പ് ഈ രണ്ട് താരങ്ങളുടെയും പേരുകൾ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്തു.
ഗോപാൽഗഞ്ച് സ്വദേശിയായ മുകേഷ് കുമാർ 2023-ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. റോഹ്താസ് സ്വദേശിയായ ആകാശ് ദീപ് 2024-ൽ അരങ്ങേറ്റം കുറിച്ചു. 2022-ൽ ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഇവർ അംഗങ്ങളായിരുന്നു.
ഡിഎസ്പി (പേ ലെവൽ-9) തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇവരെ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബിഹാർ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. മികച്ച കായികതാരങ്ങൾക്ക് നേരിട്ടുള്ള നിയമനം നൽകുന്ന ചട്ടപ്രകാരമാണ് നടപടി. ഇവരുടെ നിയമനം സംബന്ധിച്ച് ബിഹാർ മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.
യോഗ്യതയുള്ള കായികതാരങ്ങളെ നിയമിക്കുന്നതിനായി രൂപീകരിച്ച ഒരു സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയെത്തുടർന്നാണ് നിയമനം. വിദ്യാഭ്യാസം, താമസം, മറ്റ് സർട്ടിഫിക്കറ്റുകളുടെ പരിശോധന, അതുപോലെ സ്വഭാവ, മുൻകാല പ്രവർത്തനങ്ങളുടെ പരിശോധന എന്നിവയ്ക്ക് വിധേയമായിരിക്കും നിയമനങ്ങൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ കായികതാര നിയമന ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്, നിയമനത്തിന് ശേഷം അഞ്ച് വർഷത്തേക്ക് കായികമത്സര രംഗത്ത് സജീവമായിരിക്കണം എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Content Highlights: Bihar government initiates DSP appointment for cricketers Akash Deep and Mukesh Kumar., Appointment made under direct recruitment rules for outstanding sports personalities
Published: 20 Jun 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented