കൊൽക്കത്ത/പാറ്റ്‌ന: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ബംഗാൾ, ബീഹാർ സർക്കാരുകൾ തീരുമാനിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളുടെ തീരുമാനം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. എസ്.ഐ.ആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് റേഷൻ ഉൾപ്പെടെയുള്ള സുപ്രധാന സർക്കാർ ആനുകൂല്യങ്ങളാണ് നിഷേധിക്കുക. റേഷന് പുറമെ സാമൂഹിക സുരക്ഷാ പദ്ധതികൾ, ക്ഷേമ പെൻഷനുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും.
കഴിഞ്ഞ ദിവസം ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം എസ്‌ഐആറിൽ പേരില്ലാത്തവർക്ക് ഇനിമുതൽ ബംഗാളിൽ ഈ റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ല എന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിരിക്കുന്നത്. ബിഹാർ സർക്കാരാകട്ടെ ഒരുപടികൂടി കടന്ന് ആനുകൂല്യങ്ങൾ റദ്ദാക്കുന്നതിന് പുറമെ, പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. എസ്‌ഐആർ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിന വേണ്ടിയാണ് എന്ന് എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത് പക്ഷേ ആ ഡേറ്റയുടെ അടിസ്ഥാനത്തിൽ സുപ്രധാനമായ നടപടികളിലേക്ക് രണ്ട് ബിജെപി സർക്കാരുകൾ കടന്നിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അതേസമയം എസ്‌ഐആറിൽ പേര് നീക്കം ചെയ്‌തെങ്കിലും അതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലിക ഇളവ് അനുവദിക്കും. എന്നാൽ അപ്പീൽ തള്ളപ്പെട്ടാൽ ആനുകൂല്യങ്ങൾ പൂർണ്ണമായും നിർത്തലാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഒരു ഇലക്ടറൽ വോട്ടർ പട്ടിക തയ്യാറാക്കാൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വലിയ നിയമപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ തീരുമാനം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: West Bengal and Bihar link government welfare to the 2026 SIR voter list., Exclusion from the list leads to loss of rations, pensions, and social security., Bihar plans to cancel bank accounts for those excluded from the list., Legal experts warn of constitutional challenges regarding the use of electoral data for welfare denial., Temporary relief is available only for those currently appealing through tribunals.
Published: 13 May 2026, 07:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented