ഭുവനേശ്വർ: ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ബംഗാൾ ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ ഇന്നിങ്‌സ് മികച്ച തുടക്കം നൽകി. 21 പന്തുകളിൽ മൂന്ന് ഫോറും ആറ് സിക്‌സുമടക്കം കിരൺ 53 റൺസ് നേടി. മറുവശത്ത് ക്യാപ്റ്റൻ ടി. ഷാനി ഏഴ് റൺസ് നേടി പുറത്തായി. പിന്നീടെത്തിയ അക്ഷയ (4) റൺസിനും പുറത്തായി. മധ്യനിരയിൽ ദൃശ്യയും (15), സജന സജീവനും (2) ഫോമിലേക്ക് ഉയരാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ദിവ്യ ഗണേഷും നജ്‌ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോർ 138-ൽ എത്തിച്ചത്. ദിവ്യ 19 പന്തുകളിൽ നിന്ന് 30 റൺസും നജ്‌ല 30 പന്തുകളിൽ നിന്ന് 23 റൺസും നേടി. ബംഗാളിന് വേണ്ടി ബിദിഷ ദേ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ബ്രിഷ്ടി മാജി 48ഉം സുജാത ദേ 25ഉം റൺസ് നേടി. മധ്യ ഓവറുകളിൽ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടതും ഒരാൾ പരിക്കേറ്റ് ക്രീസ് വിട്ടതും ബംഗാളിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ ബ്രിഷ്ടി മാജിയും മിത പോളും ചേർന്ന 43 റൺസ് കൂട്ടുകെട്ട് മത്സരം ബംഗാളിന് അനുകൂലമാക്കി. എട്ട് പന്തുകൾ ബാക്കി നിൽക്കെ ബംഗാൾ ലക്ഷ്യത്തിലെത്തി. മിത പോൾ 39 റൺസെടുത്തു. കേരളത്തിന് വേണ്ടി സജന സജീവൻ, നിയ നസ്‌നീൻ, ടി. ഷാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Bengal defeated Kerala by 6 wickets in the Women Invitation T20 Championship., Kerala scored 138/6 in 20 overs, powered by Kiran Navgire's explosive 53 off 21 balls., Bengal chased down the target in 18.4 overs with contributions from Brishti Majhi and Mita Paul.
Published: 06 Oct 2026, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented