തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സീസണിലേക്കുള്ള പുരുഷ, വനിതാ ക്രിക്കറ്റ് ടീം പരിശീലകരെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് താരം സ്വപ്നിൽ അസ്‌നോദ്കറാണ് സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. വനിതാ സീനിയർ ക്രിക്കറ്റ് ടീം പരിശീലകയായി നിലവിലെ കോച്ച് ദേവിക പൽശിക്കർ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്റെ മുഖ്യ പരിശീലകയായിരുന്നു ദേവിക.
പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്ന സ്വപ്നിൽ അസ്‌നോദ്കർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗോവയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ്. മികച്ചൊരു വലങ്കയ്യൻ ഓപ്പണിങ് ബാറ്ററായിരുന്ന അദ്ദേഹം നേരത്തെ കേരള അണ്ടർ-23 ടീമിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്ത് പരിഗണിച്ചാണ് ഈ സീസണിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിലേക്ക് മുഖ്യ പരിശീലകനായി നിയമിച്ചത്.
കേരള അണ്ടർ 19 വനിതാ ടീം പരിശീലകയായും കെ.സി.എ വനിതാ അക്കാദമിയുടെ മെന്ററായും മുൻ ഇന്ത്യൻ താരം കരുണ ജെയിനിനെ നിയമിച്ചു. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ അവർ ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് താരം കേരള ടീമിന്റെ ഭാഗമാകുന്നത്. താരത്തിന്റെ അനുഭവസമ്പത്തും പരിശീലന മികവും കേരളത്തിന് വലിയ മുതൽക്കൂട്ടാകും.
ഇതോടൊപ്പം 2026-27 സീസണിലേക്കുള്ള പുതിയ സെലക്ഷൻ കമ്മിറ്റികളെയും കെ.സി.എപ്രഖ്യാപിച്ചു. മികച്ച അനുഭവസമ്പത്തുള്ള മുൻ താരങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.
സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രോഹൻ പ്രേമിനെ നിയമിച്ചു വി.എ. ജഗദീഷ്, അന്താഫ് പി.യു എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കും.
ജൂനിയർ പുരുഷ ടീമിന്റെ സെലക്ഷൻ ചുമതല കെ. ചന്ദ്രശേഖരന് നൽകി. കെ.ആർ. ശ്രീജിത്ത്, രഞ്ജി ഫിലിപ്പ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. യുവപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ സമിതി നിർണായക പങ്ക് വഹിക്കും. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി മാറ്റമില്ലാതെ തുടരും. ഇ. റെൻസി അധ്യക്ഷയായി തുടരുന്ന കമ്മിറ്റിയിൽ റാണി വർഗീസ്, അഞ്ജന പോൾ എന്നിവരാണ് അംഗങ്ങൾ.
Content Highlights: Swapnil Asnodkar appointed as Kerala senior men's cricket team head coach., Devika Palshikar continues as the Kerala women's senior team head coach., Karuna Jain appointed as Under-19 women's coach and KCA academy mentor., Rohan Prem named as chairman of the senior men's selection committee for the 2026-27 season.
Published: 22 Sept 2026, 09:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented