തിരുവനന്തപുരം: കേരള രഞ്ജി ടീം അംഗവും മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരവുമായ ഷോൺ റോജറിന്റെ പിതാവ് വെട്ടുകാട് എം.എ. ഭവനിൽ ആന്റണി റോജർ ഫെർണാണ്ടസ് (53) അന്തരിച്ചു. ദുബായിൽ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് മകന്റെ ക്രിക്കറ്റ് കരിയറിനായി പ്രവാസജീവിതം ഉപേക്ഷിക്കുകയായിരുന്നു. വെട്ടുകാട് സെന്റ് മേരീസ് ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനും മെന്ററുമാണ്.

To advertise here,

ഭാര്യ: പെട്രീഷ്യ റോജർ. മകൾ: ഷാരോൺ റോജർ (ലണ്ടൻ). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് വെട്ടുകാട് മാദ്ര് ദെ ദേവൂസ് ദേവാലയ സെമിത്തേരിയിൽ.