ന്യൂഡൽഹി: ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായി സൗരവ് ഗാംഗുലി. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഡൽഹി ക്യാപ്റ്റിൽസ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. 'ദില്ലി, ഇനി ദാദാഗിരിയുടെ ടൈം' എന്ന ക്യാപ്ഷനോടെയാണ് ടീം പോസ്റ്റ് പങ്കുവെച്ചത്.
ഡൽഹി ടീമിനൊപ്പം വിവിധ ചുമതലകളിൽ വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി പരിശീലകന്റെ വേഷമിടുന്നത്. 2019 മുതൽ ഡൽഹി ക്യാപിറ്റൽസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗാംഗുലി പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിൽ പരിശീലകനായിരുന്ന ഹേമങ് ബദാനിക്ക് പകരമായാണ് ഗാംഗുലി പുതിയ റോളിലെത്തുന്നത്. കൂടാതെ ബൗളിങ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഇയാൻ ബെൽ എന്നിവരേയും ഡൽഹി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു ഡൽഹി.
ഗാംഗുലിയുടെ കീഴിൽ പുതിയ കോച്ചിങ് സംഘത്തെ ഉടൻ പ്രഖ്യാപിക്കും. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും ഡൽഹിയുടെ പരിശീലക സംഘത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlights: Sourav Ganguly takes over as Delhi Capitals head coach for the upcoming IPL season., He replaces Hemang Badani, who served as coach for the last two seasons., Major changes made to the coaching staff including Munaf Patel, Venugopal Rao, and Ian Bell., Reports suggest former Indian player Yuvraj Singh might also join the coaching staff.
Published: 06 Oct 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented