തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓൾറൗണ്ടർ ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് താരം വീണ്ടും കേരള ടീമിൽ തിരിച്ചെത്തുന്നത്.
നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ. സ്വന്തം നാടിനായി കളത്തിലിറങ്ങണമെന്ന ആശയുടെ ആഗ്രഹവും, താരത്തെ ടീമിൽ നിലനിർത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ആശയ്ക്ക് കേരളത്തിന് വേണ്ടി കളിക്കാൻ റെയിൽവേസ് അനുമതി നൽകുകയായിരുന്നു.
പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് വലിയ മുതൽക്കൂട്ടാകും. സീസന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനങ്ങളുമായി മികച്ച ഫോമിലാണ് ആശ. രണ്ട് മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാമ്പ്യൻമാരായിരുന്നു. ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ആശ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.
ലെഗ് സ്പിൻ ഓൾറൗണ്ടറായ ആശ തിരുവനന്തപുരം സ്വദേശിനിയാണ്. കേരളത്തിന്റെ ജൂനിയർ - സീനിയർ ടീമിലൂടെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ആശ, ഒരു പതിറ്റാണ്ടിലേറെയായി കേരള ടീമിന്റെ നട്ടെല്ലാണ്. റെയിൽവേസ്, പോണ്ടിച്ചേരി ടീമുകൾക്കായും ആഭ്യന്തര ക്രിക്കറ്റിൽ പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ എത്തിയ താരം ആർ.സി.ബിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
ഡബ്ല്യു.പി.എല്ലിലെ മിന്നുന്ന പ്രകടനമാണ് ആശയ്ക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി അന്താരാഷ്ട്ര തലത്തിലും ആശ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.
Content Highlights: Asha Sobhana will play for the Kerala women cricket team in the upcoming domestic season., Union Minister Suresh Gopi intervened to ensure her return to the Kerala team., Asha is the current captain of the Kerala team and an RCB WPL winner.
Published: 26 Sept 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented