ഇസ്ലാമാബാദ്/മുംബൈ: ഏഷ്യാ കപ്പില്‍ വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ച് പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വി. എന്നാല്‍ തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി ഇന്ത്യന്‍ ടീം വാങ്ങണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു.
ട്രോഫി കൈമാറണമെന്നാവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തയച്ചിരുന്നു. അഫ്ഗാനിസ്താന്‍, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ബിസിസിഐ വീണ്ടും ആവശ്യം ഉന്നയിച്ചത്. ഇതിനോട് പ്രതികരിച്ച നഖ്‌വി അടുത്ത മാസം പത്തിന് ദുബായില്‍ ഒരു പരിപാടി സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് ഉണ്ടായത്.
'ബിസിസിഐയുമായി നിരവധി കത്തുകള്‍ കൈമാറി, നവംബര്‍ 10 ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുംം മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും ബിസിസിഐ ഒഫീഷ്യല്‍ രാജീവ് ശുക്ലയ്ക്കും ട്രോഫി കൈമാറുന്നതിന് തയ്യാറാണെന്ന് എസിസി അവരെ അറിയിച്ചിട്ടുണ്ട്' നഖ്വി കറാച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ട്രോഫി തന്നില്‍നിന്ന് തന്നെ വാങ്ങണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുണ്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ ഈ ആവശ്യം നിരസിക്കുകയും, വരാനിരിക്കുന്ന ഐസിസി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്തനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിരുന്നു.
എന്നാല്‍ നഖ്വിയില്‍ നിന്ന് വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതോടെ സമാപന ചടങ്ങ് അലങ്കോലമായിരുന്നു.
Content Highlights: Mohsin Naqvi offers to hand over Asia Cup trophy to India in a ceremony in Dubai on Nov 10
Published: 21 Oct 2025, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented