ദുബായ്: പരിമിത ഓവർ ക്രിക്കറ്റിലെ ബാറ്റിങ് റാങ്കിങ്ങിൽ ആധിപത്യം തുടർന്ന് ഇന്ത്യ. ട്വന്റി 20 ഫോർമാറ്റിൽ ഇഷാൻ കിഷനും ഏകദിനത്തിൽ ശുഭ്മാൻ ഗില്ലും ഒന്നാം റാങ്ക് നിലനിർത്തി. 902 പോയിന്റാണ് ഇഷാൻ കിഷനുള്ളത്. 887 പോയിന്റുമായി അഭിഷേക് ശർമ രണ്ടാമതുണ്ട്.

To advertise here,

റാങ്കിങ്ങിൽ ശ്രദ്ധേയമായ കുതിപ്പ് നടത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. വിൻഡീസിനെതിരായ സെഞ്ചുറിയോടെ 18 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കെത്തി. അയ്യരുടെ കരിയറിലെ മികച്ച റാങ്കാണിത്. തിലക് വർമ ഒരു സ്ഥാനം താഴോട്ടിറങ്ങി പത്താം സ്ഥാനത്തെത്തി. ബൗളർമാരിൽ 16 സ്ഥാനം മെച്ചപ്പെടുത്തി അക്‌സർ പട്ടേൽ ഏഴാം സ്ഥാനത്തെത്തി. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ഏകദിനത്തിൽ 841 പോയിന്റുമായാണ് ഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു സ്ഥാനം നഷ്ടപ്പെട്ട വിരാട് കോലി മൂന്നാമതും രോഹിത് ശർമ നാലാമതുമുണ്ട്. ഏഴ് സ്ഥാനം മുന്നോട്ടുകയറി കെ.എൽ രാഹുൽ പത്താം റാങ്കിലെത്തി.